വീരേന്ദ്രകുമാറിനെ വിമര്‍ശിക്കാന്‍ സി.പി.എമ്മിന് അര്‍ഹതയില്ല - എസ്.എസ്.ഒ.
Posted on: 09 Feb 2010
കല്പറ്റ: രാഷ്ട്രീയ ജീവതത്തില്‍നിന്ന് കോടികള്‍ സമ്പാദിച്ച സി.പി.എം. നേതാക്കള്‍ക്ക് പൊതുപ്രവര്‍ത്തനത്തിലൂടെ ഒന്നും സമ്പാദിക്കാത്ത എം.പി. വീരേന്ദ്രകുമാറിനെയോ എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ.യെയോ വിമര്‍ശിക്കാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് എസ്.എസ്.ഒ. സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി.
മൂന്ന് തലമുറകളിലായി വീരേന്ദ്രകുമാറിന്റെ കുടുംബം കൈവശം വെച്ചുപോരുന്ന ഭൂമിയില്‍ സി.പി.എം. നടത്തുന്ന കൈയേറ്റം നിലവാരമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പകപോക്കലിന് ഭരണസ്വാധീനമുപയോഗിച്ച് ജനതാദള്‍ നേതാക്കളുടെ
ജീവനും സ്വത്തിനും നേരെയുള്ള കടന്നാക്രമണത്തിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത് അധ്യക്ഷത വഹിച്ചു. കെ. രാജുകൃഷ്ണ, എം.എസ്. രാകേഷ് കൃഷ്ണന്‍, സുനില്‍ ഓടയില്‍, സി. ബിജു, യു.എ. അജ്മല്‍സാജിത്, സി.എം. സുമേഷ് എന്നിവര്‍ സംസാരിച്ചു.
ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല- ഡി.വൈ.എഫ്.ഐ.
കല്പറ്റ: ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ കൃഷ്ണഗിരിയിലും വെള്ളാരംകുന്നിലും കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി യോഗം മുന്നറിയിപ്പുനല്കി.
കൃഷ്ണഗിരിയിലെ ഭൂമി ആദിവാസികള്‍ക്ക് അവകാശപ്പെട്ട റവന്യൂഭൂമിയാണ്. എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിവിട്ടുകൊടുത്ത് മാതൃക കാണിക്കണം. വെള്ളാരം കുന്നിലെ സര്‍ക്കാര്‍ ഭൂമി സര്‍ക്കാറിന് തന്നെ വ്യാജ രേഖ ചമച്ച് വില്പന നടത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തിയാണ് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് പോത്തന്‍. ഈ ഭൂമിയിലാണ് ആദിവാസികള്‍ കുടിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റു വന്‍കിട ഭൂവുടമകള്‍ കൈവശം വെച്ചുവരുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫും കോണ്‍ഗ്രസ്സും ഇപ്പോള്‍ അത്തരക്കാരെ ന്യായീകരിക്കുന്നത് അപഹാസ്യമാണ്. ജില്ലാ സെക്രട്ടറി എം.മധു അധ്യക്ഷതവഹിച്ചു.