ബംഗാളില്‍ തൃണമൂല്‍ സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ്
Posted on: 09 Feb 2010
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോഗ്രസ്സുമായുള്ള സഖ്യം മുന്നേട്ടുകൊണ്ടുപോകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകുമെന്നും കോണ്‍ഗ്രസ്-തൃണമൂല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള സി.പി.എം. ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ്, തൃണമൂലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ആവശ്യം കോണ്‍ഗ്രസ് പരിഹസിച്ചുതള്ളി.
മുസ്‌ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനവും നിയമസഭാതിരഞ്ഞെടുപ്പിനെക്കുറിച്ച് സി.പി.എമ്മിന്റെ ആശങ്ക പ്രതിഫലിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
തൂണമൂലമായുള്ള ബന്ധം, കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന സി.പി.എം. ജനറല്‍ സെക്രട്ടറിയുടെ ആവശ്യം ആ സഖ്യത്തെ സി.പി.എം. ആശങ്കയോടെ കാണുന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ്തിവാരി പറഞ്ഞു. ഒരര്‍ഥത്തില്‍ ഇതു സഖ്യത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള ബംഗാള്‍ സര്‍ക്കാറിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് പുതുമയൊന്നും കാണുന്നില്ല. ആന്ധ്രയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരുന്നു. പക്ഷേ, ഹൈക്കോടതി തീരുമാനം റദ്ദാക്കുകയാണ് ചെയ്തത്. ഭരണഘടനാഭേദഗതിയില്ലാതെ ഈ നിര്‍ദേശം നിലനില്ക്കാനിടയില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് സി.പി.എം. നടത്തുന്നത്-കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam