യാനുകോവിച്ച് യുക്രൈന്റെ പ്രസിഡന്റാവും
Posted on: 09 Feb 2010
കീവ്: റഷ്യന്‍ പക്ഷപാതിയായ പ്രതിപക്ഷനേതാവ് വിക്തോര്‍ യാനുകോവിച്ച് യുക്രൈന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. 97 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എതിരാളിയും പ്രധാനമന്ത്രിയുമായ യൂലിയ തൈമോഷെങ്കോയേക്കാള്‍ 2.6 ശതമാനം വോട്ടിനു മുന്നിലാണ് യാനുകോവിച്ചെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.