സൗദിയുടെ റോക്കറ്റാക്രമണം: യെമനില്‍ രണ്ടുകുട്ടികള്‍ മരിച്ചു

Posted on: 09 Feb 2010



സനാ (യെമന്‍): അതിര്‍ത്തികടന്നുള്ള സൗദി അറേബ്യയുടെ റോക്കറ്റാക്രമണത്തില്‍ അഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ടുകുട്ടികള്‍ മരിച്ചതായി യെമനിലെ ഷിയാ തീവ്രവാദികള്‍ ആരോപിച്ചു.

യെമനിലെ വടക്കന്‍ പ്രവിശ്യയായ സാദയില്‍ സൗദി അറേബ്യ 150 തവണയെങ്കിലും റോക്കറ്റ് ആക്രമണം നടത്തിയതായാണ് തീവ്രവാദികളുടെ വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, ഇതുസംബന്ധിച്ച് സൗദി അറേബ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

മൂന്നുമാസം മുമ്പ് സൗദിയുടെ അതിര്‍ത്തി യെമന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് സൗദി പോര്‍വിമാനങ്ങള്‍ അതിര്‍ത്തികടന്ന് ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് തീവ്രവാദികളെ തുരത്തി സൗദി അറേബ്യ വിജയപ്രഖ്യാപനം നടത്തിയത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/