
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിഡില്‍ടൗണില്‍ ഊര്‍ജനിലയത്തിലുണ്ടായ സേ്ഫാടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പണി അവസാനഘട്ടത്തിനോടടുത്ത ക്ലീന്‍ ഊര്‍ജനിലയത്തിലാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്പോള്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഇതിനു പിന്നില്‍ ഭീകരാക്രമണ സാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കിലോമീറ്ററോളം ദൂരംവരെ പ്രകമ്പനമുണ്ടായ സേ്ഫാടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് കേടുപറ്റി.
വലിയൊരു തീക്കുണ്ടം ഉഗ്രശബ്ദത്തോടെ ഉയര്‍ന്നുപൊങ്ങി. ഇതുവെറും വ്യാവസായികാപകടം മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളുടെ ജനാലകളും പ്രകമ്പനത്തില്‍ തകര്‍ന്നിരുന്നു.