കൃപാണ്‍ അനുവദിക്കണം- ബ്രിട്ടീഷ് ജഡ്ജി മോട്ടാസിങ്

Posted on: 09 Feb 2010



ലണ്ടന്‍: ബ്രിട്ടനിലെ സിഖുകാരെ 'കൃപാണ്‍' ധരിക്കാന്‍ അനുവദിക്കണമെന്ന് ബ്രിട്ടനിലെ ആദ്യ ഏഷ്യന്‍ ജഡ്ജിയായ സര്‍ മോട്ടാസിങ് ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും മറ്റും 'കൃപാണ്‍' ധരിച്ച് പ്രവേശിക്കുന്നതിന്, ബ്രിട്ടനില്‍ വിലക്കുള്ള സാഹചര്യത്തിലാണ് മോട്ടാസിങ്ങിന്റെ ഈ ആവശ്യം.

ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാ സിഖുകാരെയും കൃപാണ്‍ ധരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ബി.ബി.സി. അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 35വര്‍ഷമായി താന്‍ കൃപാണ്‍ ധരിക്കുന്നുണ്ട്. അങ്ങനെ തന്നെയാണ് കോടതിയിലും പൊതുസ്ഥലങ്ങളിലും ബക്കിങ്ഹാം കൊട്ടാരത്തില്‍ വരെയും പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1967-ല്‍ ബ്രിട്ടനില്‍ അഭിഭാഷകനായ മോട്ടാസിങ് തലപ്പാവ് ധരിച്ച് കോടതിയിലെത്തി ശ്രദ്ധേയനായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/