രാഷ്ട്രീയ ലോക്ദള്‍ ജനതാദളി (എസ്) ല്‍ ലയിക്കുന്നു
Posted on: 09 Feb 2010
തിരുവനന്തപുരം: രാഷ്ട്രീയ ലോക്ദള്‍ ജനതാദളി (എസ്) ല്‍ ലയിക്കുന്നു. ലയനസമ്മേളനം ചൊവ്വാഴ്ച 2.30ന് കെ.പി. ഭാര്‍ഗവന്‍പിള്ള നഗറില്‍ (വൈ.എം.സി.എ. ഹാള്‍) ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ ലോക്ദള്‍ ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. എം. ഷഹീദ് അഹമ്മദ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ. കരുംകുളം പി. സന്തോഷ്‌കുമാര്‍ ലയനപ്രഖ്യാപന പ്രമേയം അവതരിപ്പിക്കും. ജനതാദളില്‍ നിന്നും പലപ്പോഴായി ഭിന്നിച്ചുപോയ എല്ലാ കക്ഷികളുടെയും പുനഃസമാഗമത്തിന് തുടക്കം കുറിക്കുക എന്നുള്ളതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ അയത്തില്‍ അസനാരുപിള്ളയും ജനറല്‍കണ്‍വീനര്‍ കെ. വിജയനും അറിയിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam