ഐസറുകള്‍ക്കും എന്‍.ഐ.ടി. പദവി ലഭിക്കും
Posted on: 09 Feb 2010
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചു ശാസ്ത്ര പഠന-ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളെ (ഐസറുകള്‍) എന്‍.ഐ.ടി.ക്കു കീഴിലാക്കിക്കൊണ്ടുള്ള ഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഇതോടെ തിരുവനന്തപുരം, പുണെ, കൊല്‍ക്കത്ത, മൊഹാലി, ഭോപ്പാല്‍ എന്നീ ഐസറുകള്‍ക്ക് 'ദേശീയ പ്രാധാന്യമുള്ള സ്ഥാപന' പദവി ലഭ്യമാവും.
നിലവില്‍ സൊസൈറ്റി നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കാനധികാരമില്ല.
എന്‍.ഐ.ടി. നിയമം ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമാനവവിഭവ ശേഷി മന്ത്രി കപില്‍ സിബലും എന്‍.ഐ.ടി. ഡയറക്ടര്‍മാരും പങ്കെടുത്ത യോഗത്തില്‍ ബില്ലിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
രാജ്യത്തെ 17 റീജ്യണല്‍ എന്‍ജിനീയറിങ് കോളേജുകള്‍ക്ക് (ആര്‍.ഇ.സി.) 'ദേശീയ പ്രാധാന്യമുള്ള സ്ഥാപന' പദവി നല്‍കിക്കൊണ്ട് 2007-ലാണ് എന്‍.ഐ.ടി. നിയമം പാസ്സാക്കിയത്. ഇതോടെ ആര്‍.ഇ.സി.കള്‍ എന്‍.ഐ.ടി. കളായി പുനര്‍നാമകരണം ചെയ്തിരുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam