ജസ്റ്റിസ് സി.കെ. പ്രസാദ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു
Posted on: 09 Feb 2010
ന്യൂഡല്‍ഹി:അഴിമതി ആരോപണമുയര്‍ന്നെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനാല്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദ് (സി.കെ. പ്രസാദ്) സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പ്രസാദിനെ കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശചെയ്തത്. എന്നാല്‍ അഴിമതി ആരോപണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ ഫയല്‍ മടക്കി. തുടര്‍ന്ന് ആരോപണങ്ങള്‍ പരിശോധിച്ച കൊളീജിയം അവ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam