കോസ്റ്റാറിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡന്റ്

Posted on: 09 Feb 2010



സാന്‍ജോസ്: മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡന്റ്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഓസ്‌കര്‍ അരിയാസിന്റെ വൈസ് പ്രസിഡന്റായിരുന്ന ലോറ ചിഞ്ചിലയാണ് 47 ശതമാനം വോട്ട് നേടി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മേയില്‍ ആണ് അരിയാസിന്റെ കാലാവധി അവസാനിക്കുക.

ചിഞ്ചില വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലിബറേഷന്‍ പാര്‍ട്ടിക്ക് നിയമനിര്‍മാണസഭയില്‍ ഭൂരിപക്ഷം നേടാനായില്ല. അതുകൊണ്ടുതന്നെ അധികാരത്തിലേറാന്‍ ചിഞ്ചിലയ്ക്ക് ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കേണ്ടി വരും.

ചിഞ്ചിലയുടെ മുഖ്യ എതിരാളികളായ ഒട്ടോന്‍ സോളിസിന് 25 ശതമാനവും ഓട്ടോ ഗുവാരയ്ക്ക് 21 ശതമാനവും വോട്ടാണ് നേടാനായത്.

ലാറ്റിനമേരിക്കന്‍ മേഖലയില്‍ രാഷ്ട്രീയസ്ഥിരതയുള്ള കോസ്റ്റാറിക്ക സാമ്പത്തികമായും മുന്നിലാണ്. സ്വന്തം സേനയില്ലാത്ത ഈ രാജ്യത്ത് കുറ്റകൃത്യങ്ങളും കുറവാണ്. സ്വതന്ത്ര വാണിജ്യക്കരാറിലൂടെയും കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ചും ആഗോളീകരണ നയം തന്നെ തുടരുമെന്ന് ലോറ ചിഞ്ചില പ്രഖ്യാപിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/