'മെമു': പ്രതീക്ഷ ബജറ്റില്‍
Posted on: 09 Feb 2010
തിരുവനന്തപുരം: റെയില്‍വേ ബജറ്റില്‍ തുക അനുവദിച്ചാല്‍ മാത്രമേ 'മെമു' (മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) കേരളത്തില്‍ ഓടിത്തുടങ്ങുകയുള്ളൂവെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെന്നൈ സോണല്‍ ഓഫീസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നിലവില്‍ ഷെഡിന്റെ പണിയുടെ കാര്യത്തിലേ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയുന്നുള്ളൂ. മെമുവിന്റെ റേക്കുള്‍പ്പെടെയുള്ള അനുബന്ധഘടകങ്ങളുടെ ലഭ്യതയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഉറപ്പുപറയുന്നില്ല. എന്നാല്‍ മെമു മെയിന്റനന്‍സ് ഷെഡിന്റെ പണി ജൂലായ്‌യോടെ പൂര്‍ത്തിയാകുമെന്ന് കണ്‍സ്ട്രക്ഷന്‍ ജോലികളുടെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
കൊല്ലം ബേസ് ഡിപ്പോയുടെ ഫൗണ്ടേഷനും ഫാബ്രിക്കേഷനും ആയിക്കഴിഞ്ഞുവെന്നും നിര്‍മാണം അന്തിമഘട്ടത്തിലേയ്ക്കടുക്കുകയാണെന്നും ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഏകദേശം പതിനഞ്ച് മീറ്റര്‍ വീതിയും 210 മീറ്റര്‍ നീളവുമുള്ള ഷെഡാണ് കൊല്ലത്ത് ഒരുങ്ങുന്നത്. നിലവില്‍ കേരളത്തില്‍ 'മെമു' ഓടുന്നത് പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടിലാണ്. കോച്ചുകളുടെ നിര്‍മാണവും ആവശ്യകതയും സംബന്ധിച്ച് ഇതുവരെ രൂപമായിട്ടില്ല. 'മെമു'വിന് വേണ്ടി സ്‌പെഷ്യല്‍ ട്രാക്ക് ഒരുക്കിയാണ് അന്യസംസ്ഥാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. അത്തരമൊരു ട്രാക്ക് സംവിധാനം സംബന്ധിച്ചും തീരുമാനമായിട്ടില്ല.
അടുത്ത സാമ്പത്തികവര്‍ഷം തന്നെ മെമു ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി മെമു ഓടിക്കുന്നത് സംബന്ധിച്ചും റെയില്‍വേയില്‍ ആശയക്കുഴപ്പമുണ്ട്. മെമു സംസ്ഥാനത്ത് ഓടിത്തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റെയില്‍വേസഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചത്.
മെമു ട്രെയിനുകള്‍ പെട്ടെന്ന് വേഗം കൂട്ടാനും കുറയ്ക്കാനും കഴിയുന്നവയാണ്. രണ്ടറ്റത്തും ഡ്രൈവര്‍ കാബിനുകളുള്ളതിനാല്‍ എഞ്ചിന്‍മാറ്റമില്ലാതെ ഇരു ദിശകളിലേയ്ക്കും സര്‍വീസ് നടത്താന്‍ കഴിയും. എഞ്ചിന്‍മാറ്റുമ്പോഴുണ്ടാകുന്ന സമയനഷ്ടം കുറയ്ക്കാനുംകഴിയും.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam