യു.ജി.സി. ശമ്പളപരിഷ്‌കരണം പാക്കേജായി നടപ്പാക്കണം -അധ്യാപക സംയുക്തസമിതി

Posted on: 09 Feb 2010



തിരുവനന്തപുരം: ആറാം യു.ജി.സി. ശമ്പളപരിഷ്‌കരണ പദ്ധതി പാക്കേജായി സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കണമെന്ന് സര്‍വകലാശാല-കോളേജ് അധ്യാപക സംയുക്തസമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മെച്ചപ്പെട്ട വേതനവും ഉയര്‍ന്ന പെന്‍ഷന്‍ പ്രായവുമാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാക്കേജിലെ ഏതെങ്കിലും ഒരു വ്യവസ്ഥ മാത്രമായി എടുത്തുകളയാനോ മറ്റൊന്ന് കൂട്ടിച്ചേര്‍ക്കാനോ സാധ്യമല്ല. സംസ്ഥാന സര്‍ക്കാരിന് നടപ്പാക്കുന്ന രീതിയില്‍ മാറ്റം വരുത്താനേ അധികാരമുള്ളൂ. എ.കെ.പി.സി.ടി.എ. ജനറല്‍സെക്രട്ടറി പി. രഘുനാഥ്, എ.കെ.ജി.സി.ടി. ജനറല്‍സെക്രട്ടറി കെ. ജയകുമാര്‍, എഫ്.യു.ടി.എ. ജനറല്‍സെക്രട്ടറി ഡോ. എ.ആര്‍. രാജന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/