രാഹുലിനെതിരെയുള്ള പരാമര്‍ശം പദവിക്ക് ചേരാത്തത്-ഹസ്സന്‍
Posted on: 09 Feb 2010
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ പദവിക്കും മാന്യതയ്ക്കും നിരക്കാത്തതാണെന്ന് കെ.പി.സി.സി. വക്താവ് എം.എം. ഹസ്സന്‍ പറഞ്ഞു.
125 കൊല്ലം പിന്നിട്ട കോണ്‍ഗ്രസിന്റെ ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനങ്ങളെയും പ്രസ്താവനകളെയും പരിഹാസരൂപത്തില്‍ പരാമര്‍ശിക്കുന്ന മുഖ്യമന്ത്രിയെ 'മൂപ്പിലാന്‍' എന്ന് വിളിച്ചാല്‍ അദ്ദേഹത്തിന് ഇഷ്ടമാകുമോ?
ഒരു മൂപ്പിലാന്‍ അവിടെയും ഇവിടെയും നടന്ന് നാവില്‍തോന്നിയതെല്ലാം പറയുന്നുവെന്ന് പരിഹസിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ രാഹുല്‍ഗാന്ധിക്കെതിയുള്ള പരാമര്‍ശം-അദ്ദേഹം പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam