വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രേഖകളുടെ വിതരണം പുനരാരംഭിച്ചു
Posted on: 09 Feb 2010
തിരുവനന്തപുരം: സി-ഡിറ്റില്‍ നിന്നും അച്ചടിച്ച ആര്‍.സി. പേപ്പറുകള്‍ ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ ആര്‍.ടി. ഓഫീസുകളിലും രജിസ്‌ട്രേഷന്‍ രേഖകളുടെ വിതരണം പുനരാരംഭിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രേംശങ്കര്‍ അറിയിച്ചു.
സി-ഡിറ്റിന് കരാര്‍ നല്‍കിയ അഞ്ചുലക്ഷം ആര്‍.സി കളില്‍ ആദ്യഗഡു ലഭിച്ച രണ്ടുലക്ഷം പേപ്പറുകളാണ് കഴിഞ്ഞദിവസം ഓഫീസുകളില്‍ നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പ് ഈ സാമ്പത്തികവര്‍ഷം 907 കോടി രൂപയുടെ റവന്യൂ വരുമാനം നേടിയിട്ടുണ്ട്. കഴിഞ്ഞ ജനവരിയില്‍ 772 കോടി രൂപ മാത്രമായിരുന്നു വരുമാനം. ഈ വര്‍ഷം 135 കോടിയുടെ അധിക നേട്ടമാണ് ഇതുവരെയുള്ളതെന്ന് കമ്മീഷണര്‍ അറിയിച്ചു.
കുടിശ്ശികയുള്ള നികുതി തുക പിരിച്ചെടുത്തതുമൂലമാണ് റവന്യൂ വര്‍ധനയുണ്ടായത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാഹനാപകടങ്ങളിലും കുറവുണ്ടായിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam