അറബിക് മുന്‍ഷിമാരുടെ സംസ്ഥാന സമ്മേളനം

Posted on: 09 Feb 2010



തിരുവനന്തപുരം: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം അധ്യാപകഭവനില്‍ തുടങ്ങി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം.മുഹമ്മദ്ഹനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് പി.ഹംസമദനി അധ്യക്ഷനായിരുന്നു.

അധ്യാപകഭവനില്‍ പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി എം.ഇമാമുദീന്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്. മുഹമ്മദ്‌കോയ സ്മാരകപുരസ്‌കാരം ചടങ്ങില്‍ എം. അലിയാരുകുട്ടിക്ക് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി സമര്‍പ്പിച്ചു. പാണക്കാട്ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് കെ.സി.മാമുമാസ്റ്റര്‍ക്ക് എം.എ. സമദ് നല്‍കി.

ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാര്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡോ.എം.എ. സലാം വിഷയം അവതരിപ്പിച്ചു. ഡോ.എം.എസ്. മൗലവി മോഡറേറ്ററായിരുന്നു. കെ.എ. പി.ടി.യു. ജനറല്‍ സെക്രട്ടറി എസ്. പ്രദീപ്കുമാര്‍. പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സമദ്, എ.ബി.അബ്ദുള്ള (തൃശ്ശൂര്‍),ഇ.കെ.ഇബ്രാഹിംകുട്ടി(തൃശ്ശൂര്‍), എ.എ. മജീദ്, എ. ഷിഹാബുദീന്‍ മൗലവി ചന്ദനത്തോപ്പ്, എ. അബ്ദുല്‍ ലത്തീഫ് (ആലപ്പുഴ),അബ്ദുല്‍ അസീസ് (ആലപ്പുഴ) എന്നിവര്‍ സംസാരിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/