സി.പി.എമ്മിന്‍േറത് ഭരണകൂടഭീകരത: ജനതാദള്‍

Posted on: 09 Feb 2010



കോട്ടയം:സി.പി.എമ്മിന്‍േറത് ഭരണകൂടഭീകരതയാണെന്ന് ജനതാദള്‍(എസ്) സംസ്ഥാന ട്രഷറര്‍ അഡ്വ. തോമസ് ജെയിംസ്, സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായ ആര്‍.കെ.കര്‍ത്ത, പി.കെ.സുശീലന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ ഭൂമി കൈയേറിയത് അതുകൊണ്ടാണ്. ഈ ഭരണത്തില്‍ ജനങ്ങള്‍ക്കും പോലീസുകാര്‍ക്കും പോലീസ്‌സ്റ്റേഷനുപോലും സംരക്ഷണം ലഭിക്കുന്നില്ല. കൈയേറ്റക്കാര്‍ക്കും മാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും ഭീകരര്‍ക്കും സംരക്ഷണം കൊടുക്കുന്നുണ്ട്. ഭരണത്തിന്റെ പിന്‍ബലത്തില്‍ കൈയേറ്റക്കാരെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത് -അവര്‍ പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/