വയനാട്ടിലെ സി.പി.എം. കൈയേറ്റം ജനശ്രദ്ധ തിരിക്കാന്‍ - എം.ലിജു
Posted on: 09 Feb 2010
മൂന്നാര്‍:ചിന്നക്കനാലിലെയും മൂന്നാറിലെയും പ്രശ്‌നത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണ്, ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ വയനാട്ടിലെ ഭൂമി സി.പി.എമ്മുകാര്‍ കൈയേറി കുടില്‍ കെട്ടിയതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജു പത്രസമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എമ്മിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. വിട്ട് യു.ഡി.എഫിന്റെ മതേതരനിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച എം.പി.വീരേന്ദ്രകുമാറിനോട് പിണറായി വിജയനുള്ള വ്യക്തിവൈരാഗ്യവും ഇപ്പോഴത്തെ നടപടിക്കു പിന്നിലുണ്ട്. ഇതിനെതിരെ ജനാധിപത്യകേരളം ശക്തമായി പ്രതിഷേധിക്കണമെന്നും ലിജു പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിയാസ്, ട്രഷറര്‍ ഷെറിന്‍ വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് അഡ്വ. ജോര്‍ജി ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.