ഭൂമി കൈയേറ്റം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കല്‍ -ആലുങ്കല്‍ ദേവസ്സി

Posted on: 09 Feb 2010



കൊച്ചി: ആദിവാസികളെ ഉപകരണമാക്കി ശ്രേയാംസ് കുമാര്‍ എംഎല്‍എയുടെ ഭൂമി കൈയേറിയത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലാണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് ആലുങ്കല്‍ ദേവസ്സി പറഞ്ഞു.

മുത്തച്ഛന്റെ കാലംമുതല്‍ കൈവശം വച്ച് കൃഷി ചെയ്തുവരുന്ന ഭൂമി ഭാഗംവയ്ക്കലിലൂടെയാണ് ശ്രേയാംസ് കുമാറിന്റെ പക്കല്‍ വന്നത്. കൈയേറ്റ ഭൂമിയാണെന്ന് ചിത്രീകരിച്ച് അദ്ദേഹത്തെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആലുങ്കല്‍ ദേവസ്സി ആവശ്യപ്പെട്ടു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/