ബംഗാളില്‍ മുസ്‌ലിങ്ങള്‍ക്ക് 10 ശതമാനം തൊഴില്‍ സംവരണം

Posted on: 09 Feb 2010



കൊല്‍ക്കത്ത: ആന്ധ്രാഹൈക്കോടതി വിധി വന്ന തിങ്കളാഴ്ചതന്നെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ക്ക് 10 ശതമാനം തൊഴില്‍സംവരണം പ്രഖ്യാപിച്ചു. മറ്റ് പിന്നാക്കവിഭാഗത്തില്‍പ്പെടുത്തിയാണ് സംവരണം.

സംസ്ഥാനത്ത് വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നതായി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ് അറിയിച്ചത്.

ഇതുസംബന്ധിച്ച് പഠിച്ച രംഗനാഥമിശ്ര കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതായും അത് നടപ്പാക്കാന്‍ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേന്ദ്രതീരുമാനം വരുംമുമ്പാണ് സംസ്ഥാനസര്‍ക്കാറിന്റെ നീക്കം.

വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന മുസ്‌ലിങ്ങളെ കണ്ടെത്താന്‍ സംസ്ഥാനം നടപടി തുടങ്ങിക്കഴിഞ്ഞെന്ന് ഭട്ടാചാര്യ അറിയിച്ചു. അതിനുശേഷം ഇവരെ മറ്റ് പിന്നാക്കവിഭാഗത്തില്‍ (ഒ.ബി.സി.) പെടുത്തി സംവരണം നല്‍കും. സംസ്ഥാനത്ത് ഒ.ബി.സിക്കാര്‍ക്ക് ഏഴു ശതമാനം സംവരണമാണ് നിലവിലുള്ളത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/