വിലക്കയറ്റം: മാര്‍ച്ച് 12ന് ഇടതുറാലി
Posted on: 09 Feb 2010
ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെയും ഭൂപരിഷ്‌കരണം, എല്ലാവര്‍ക്കും തൊഴില്‍, കൃഷിക്കാരുടെ ഭൂമി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് 12ന് തലസ്ഥാനത്ത് ബഹുജനറാലി നടത്താന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു.
സി.പി.എം. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ. ജനറല്‍സെക്രട്ടറി എ.ബി.ബര്‍ദന്‍, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍.എസ്.പി. ജനറല്‍സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഡല്‍ഹിയില്‍ രാംലീല ഗ്രൗണ്ടില്‍ നടക്കുന്ന റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കും.