സിഖ് വിരുദ്ധ കലാപം: സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാം-സി.ബി.ഐ

Posted on: 09 Feb 2010



ന്യൂഡല്‍ഹി: സിഖ്‌വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ തയ്യാറാണെന്ന് അന്വേഷണഏജന്‍സികളായ സി.ബി.ഐയും പോലീസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ വാദംകേള്‍ക്കല്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണക്കോടതിക്ക് ഉത്തരവു നല്‍കിയിട്ടുണ്ട്. ഗുജറാത്ത് കലാപക്കേസുകളുടെ മാതൃകയില്‍ ഈ കേസുകളിലും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ സി.ബി.ഐ. ഡയരക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

മുതിര്‍ന്ന അഭിഭാഷകരായ ആര്‍.എസ്. ചീമയും വൈ.കെ. സകേ്‌സനയും വിചാരണക്കോടതിയില്‍ കേസ് വാദിക്കുമെന്നും ഹൈക്കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.എസ്. ചാന്ദിയോക് ഹാജരാവുമെന്നും സി.ബി.ഐക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് പഹ്വ കോടതിയെ അറിയിച്ചു. ഇതിനുപുറമെ, മുതിര്‍ന്ന അഭിഭാഷകരായ ബി.എസ്. ജൂന്‍ വിചാരണക്കോടതിയിലും എച്ച്.ജെ.എസ്. അലുവാലിയ ഹൈക്കോടതിയിലും ഈ കേസില്‍ ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിഖ് കലാപക്കേസുകള്‍ ഗൗരവമില്ലാതെയാണ് അന്വേഷണ ഏജന്‍സികള്‍ കൈകാര്യംചെയ്യുന്നതെന്ന് നേരത്തേ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/