സിഖ് വിരുദ്ധ കലാപം: സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാം-സി.ബി.ഐ
Posted on: 09 Feb 2010
ന്യൂഡല്‍ഹി: സിഖ്വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ തയ്യാറാണെന്ന് അന്വേഷണഏജന്സികളായ സി.ബി.ഐയും പോലീസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ വാദംകേള്‍ക്കല്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണക്കോടതിക്ക് ഉത്തരവു നല്‍കിയിട്ടുണ്ട്. ഗുജറാത്ത് കലാപക്കേസുകളുടെ മാതൃകയില്‍ ഈ കേസുകളിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ സി.ബി.ഐ. ഡയരക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.