ഇഷ്ടികക്കളത്തില്‍ ടിപ്പര്‍ കയറി മൂന്നു വയസ്സുകാരന്‍ മരിച്ചു

Posted on: 09 Feb 2010



രാപ്പാള്‍: ഇഷ്ടികക്കളത്തില്‍ മണ്ണെടുക്കാന്‍ വന്ന ടിപ്പര്‍ലോറി കയറി മൂന്നു വയസ്സുകാരന്‍ മരിച്ചു.

രാപ്പാള്‍ പള്ളത്തെ സ്വകാര്യ വ്യക്തിയുടെ ഇഷ്ടിക ക്കളത്തില്‍ ജോലി ചെയ്യുന്ന സേലം മേപ്ലിയൂര്‍ സ്വദേശി മാമ്പാക്കം മണികണ്ഠന്റെ മകന്‍ പ്രദീപ് രാജാണ് മരിച്ചത്.

ഇഷ്ടികക്കളത്തില്‍ വന്ന ലോറി പുറകോട്ടെടുക്കുന്നതിനിടെ മണ്ണെടുക്കുന്ന കുഴിക്കു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു.

മണികണ്ഠനും ഭാര്യ ശെല്‍വിയും സംഭവ സമയത്ത് ഇഷ്ടികക്കളത്തില്‍ പണിയെടുക്കുന്നുണ്ടായിരുന്നു.

ജില്ലയില്‍ കളിമണ്‍ ഖനനം നിരോധിച്ച സാഹചര്യത്തില്‍ പറപ്പൂക്കര പഞ്ചായത്ത് പരിധിയില്‍ അനധികൃത കളിമണ്‍ ഖനനമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇഷ്ടികക്കളത്തില്‍ ചളിമാറ്റാന്‍ എത്തിയതാണ് ടിപ്പര്‍ ലോറി എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പുതുക്കാട് സര്‍ക്കാര്‍ ആസ്​പത്രി മോര്‍ച്ചറിയില്‍.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/