കോഴിക്കോട് സേ്ഫാടനം: കേസ്ഡയറി കോടതിക്ക് കൈമാറി
Posted on: 09 Feb 2010
കൊച്ചി: കോഴിക്കോട് ഇരട്ട സേ്ഫാടന ക്കേസ് അന്വേഷണത്തിന്റെ കേസ് ഡയറി പ്രത്യേക കോടതിയില്‍ എന്‍.ഐ.എ തിങ്കളാഴ്ച ഹരാജരാക്കി.
എന്‍.ഐ.എ കേസ് അന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ചില്‍ നിന്നും ഏറ്റെടുത്തശേഷം നടന്നിട്ടുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് ഡയറിയില്‍ ഉള്ളത്. കേസില്‍ ഒന്നാം പ്രതിയായ നസീറിനെ ചോദ്യം ചെയ്തത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍, ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 2005 സപ്തംബറില്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലുമുള്ള സേ്ഫാടനങ്ങളെ കുറിച്ചാണ് അന്വേഷണം. കേരളത്തിന് പുറത്തുള്ള തീവ്രവാദികളുമായി ഒന്നാം പ്രതി നസീറിനുള്ള ബന്ധം മുന്‍നിര്‍ത്തിയാണ് അന്വേഷണം നടക്കുന്നത്.
നസീറിനെയും മറ്റൊരു പ്രതിയായ ഷഫാസിനെയും ഇനിയും ചോദ്യം ചെയ്താല്‍ മാത്രമേ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആഴം കണ്ടെത്താന്‍ കഴിയൂ. അതിനായി ഇരുവരേയും കൊച്ചിയില്‍ ഹാജരാക്കുന്നതിന് ബാംഗ്ലൂര്‍ പോലീസിന് കൊച്ചിയിലെ പ്രത്യേക കോടതി ഉത്തരവ് നല്‍കിയിട്ടുള്ളതാണ്. ഫിബ്രവരി 10ന് ഇരുവരേയും കൊച്ചിയില്‍ ഹാജരാക്കും.
കോഴിക്കോട് സേ്ഫാടനക്കേസിലെ മറ്റൊരു പ്രതിയായ അബ്ദുള്‍ ഹലീമിന്റെ ജാമ്യഹര്‍ജി പ്രത്യേക കോടതി വീണ്ടും തള്ളി. കേസ് അന്വേഷണം തടസ്സപ്പെടാതിരിക്കാന്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
കോഴിക്കോട് സേ്ഫാടനവുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍, മുംബൈ, അഹമ്മദാബാദ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കൂടി എന്‍.ഐ.എ അന്വേഷണം നടത്തുന്നുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam