ബജറ്റ്: കെ.വി.തോമസ് മമതയ്ക്ക് നിവേദനം നല്‍കി
Posted on: 09 Feb 2010
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ ബജറ്റില്‍ പരിഗണിക്കേണ്ട കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് കൃഷിസഹമന്ത്രി കെ.വി.തോമസ് റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിക്ക് നിവേദനം നല്‍കി. നിലവില്‍ ആഴ്ചയ്ക്ക് രണ്ടുതവണയുള്ള എറണാകുളം-ബാംഗ്ലൂര്‍ ട്രെയിന്‍ സര്‍വീസ് ദിനംപ്രതിയാക്കുക, എറണാകുളത്തിനും ആലപ്പുഴയ്ക്കുമിടയില്‍ പുതിയ തീവണ്ടിസര്‍വീസ് ആരംഭിക്കുക, എറണാകുളം ജങ്ഷന്‍-വെല്ലിങ്ടണ്‍ പാത വൈദ്യുതീകരിക്കുക, എറണാകുളം ജങ്ഷനില്‍ ആറാമത്തെ പ്ലാറ്റ്‌ഫോം തുടങ്ങുക, കോട്ടയം-ഷൊറണൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലേക്ക് നീട്ടുക തുടങ്ങിയ 21ഓളം ആവശ്യങ്ങളാണ് ഉന്നയിച്ചത്. എരൂര്‍, പൊന്നുരുത്തി, പച്ചാളം, അറ്റ്‌ലാന്‍ഡീസ് മേല്‍പ്പാതകള്‍ പൂര്‍ത്തിയാക്കാന്‍ ബജറ്റില്‍ പണംനീക്കിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.