ഷാരൂഖ് പാക് തീവ്രവാദിയുടെ ഏജന്റെന്ന് തൊഗാഡിയ

Posted on: 09 Feb 2010



ഗുവാഹാട്ടി: ബോളിവുഡ് താരം ഷാരൂഖ്ഖാന്‍ പാകിസ്താനി ഭീകരരുടെ ഏജന്റാണെന്ന് വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി.) ജനറല്‍സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു. ശിവസേനാമേധാവി ബാല്‍താക്കറെ ഷാരൂഖിനെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് വി.എച്ച്.പി.യും രംഗത്തെത്തിയത്. ഐ.പി.എല്‍. ലേലത്തില്‍ പാക് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച ഷാരൂഖിനെ തൊഗാഡിയ കുറ്റപ്പെടുത്തി. അതേസമയം മുംബൈയും മഹാരാഷ്ട്രയും എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണെന്നും എല്ലാ ഇന്ത്യന്‍പൗരന്മാര്‍ക്കും രാജ്യത്തെ് എവിടെയും ജീവിക്കാന്‍ അവകാശമുണ്ടെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശി തീവ്രവാദസംഘടനകള്‍ അസമിനെ മറ്റൊരു ജമ്മുകശ്മീരാക്കി മാറ്റുകയാണെന്നും വോട്ട്ബാങ്ക് രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും തൊഗാഡിയ ആരോപിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/