മുന്‍ ബി.ജെ.പി. എം.എല്‍.എ.യുടെ ആക്രമണത്തില്‍ പരിക്കേറ്റ അഭിഭാഷകന്‍ മരിച്ചു

Posted on: 09 Feb 2010



ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി. എം.എല്‍.എ. വിനോദ് ശര്‍മയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും ബന്ധുവുമായ ആര്‍.കെ. നസീം മരിച്ചു.

ഡല്‍ഹി മാതാ ഛന്നന്‍ദേവി ആസ്​പത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് ജനവരി 24നാണ് ശര്‍മ നസീമിനെ ആക്രമിച്ചത്. നസീമിന്റെ തലയ്ക്ക് അടിച്ചു പരിക്കേല്പിക്കുകയായിരുന്നു. മകന്‍ അജിത് മൂന്നുതവണ വെടിവെച്ചെങ്കിലും നസീമിന് വെടികൊണ്ടില്ല. കോളിളക്കമുണ്ടായ പല കേസുകളിലും പ്രതികളുടെ അഭിഭാഷകനെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു നസീം.

ഉപഹാര്‍ തീപ്പിടിത്ത കേസിലെ മുഖ്യപ്രതി സുശീല്‍ അന്‍സാല്‍, പ്രിയദര്‍ശിനി മാട്ടുവിനെ ബലാത്സംഗംചെയ്തു കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സന്തോഷ്‌കുമാര്‍ സിങ്, ജെസീക്കാ ലാല്‍ കേസിലെ പ്രതി മനു ശര്‍മ, ശിവാനി ഭട്‌നഗര്‍ വധക്കേസ് പ്രതി ഐ.പി.എസ്സുകാരനായ ആര്‍.കെ.ശര്‍മ എന്നിവര്‍ക്കുവേണ്ടി കോടതിയില്‍ വാദിച്ചത് നസീമായിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/