കോവളം-കൊല്ലം റോഡില്‍ മാതൃകാസുരക്ഷാ പദ്ധതി

Posted on: 09 Feb 2010



തിരുവനന്തപുരം: കോവളം-കൊല്ലം ദേശീയ പാതയില്‍ മാതൃകാ സുരക്ഷാ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഉദ്ഘാടനം ഫിബ്രവരി പത്തിന് ആറ്റിങ്ങലില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് ദക്ഷിണമേഖല ഐ.ജി എ. ഹേമചന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചു.

ബോധവത്ക്കരണം, എന്‍ജിനീയറിങ്, എന്‍ഫോഴ്‌സ്‌മെന്റ്, എമര്‍ജന്‍സി എന്നിങ്ങനെ നാലു തലത്തിലാണ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ ബോധവത്ക്കരണ പരിപാടി നടപ്പിലാക്കും. കോവളം മുതല്‍ മേവറം വരെയുള്ള 70 കി.മീ ഭാഗത്ത് നിര്‍മാണ വൈകല്യങ്ങളുണ്ടെങ്കില്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പരിഹരിക്കും. ഇതിനായി ഹൈവേ അതോറിറ്റിയില്‍ നിന്ന് ലഭിച്ച പണം ഉപയോഗിക്കും. ഹോംഗാര്‍ഡിന്റെ സഹായത്തോടെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കും. ട്രാഫിക് നിയമ ലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ 13 നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. സിഗ്‌നല്‍ തെറ്റിക്കുന്നവാഹനങ്ങളുടെ ചിത്രങ്ങള്‍ തെളിവായി നല്‍കി ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഈ മേഖലയില്‍ വരുന്ന സര്‍ക്കാര്‍ ആസ്​പത്രികളെയും 18 സ്വകാര്യ ആസ്​പത്രികളെയും ഉള്‍പ്പെടുത്തി അടിയന്തര ചികിത്സാ ശൃംഖല വികസിപ്പിക്കും.

സിറ്റി പോലീസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ നാഗരാജു, ജോളി ചെറിയാന്‍, റൂറല്‍ എസ്.പി. എന്‍.ഗോപാലകൃഷ്ണന്‍, ട്രാഫിക് അസി.കമ്മീഷണര്‍ കെ.എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/