യു.പി.യില്‍ എം.എല്‍.എ.മാരുടെ ശമ്പളം കൂട്ടി

Posted on: 09 Feb 2010



ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാംഗങ്ങളുടെ ശമ്പളവും അലവന്‍സും 66 ശതമാനത്തോളം കൂട്ടാന്‍ തീരുമാനം. മുഖ്യമന്ത്രി മായാവതിയാണ് സംസ്ഥാന നിയമസഭയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ആകെ പ്രതിമാസശമ്പളവും മറ്റ് ആനുകൂല്യങ്ങളും 30,000 രൂപയായിരുന്നത് 50,000 രൂപയായി ഉയരും. വര്‍ധനയുടെ വിശദാംശങ്ങള്‍ താഴെ: മാസശമ്പളം 8000 രൂപയാകും. മണ്ഡല അലവന്‍സ് 22,000 രൂപയായും മെഡിക്കല്‍ അലവന്‍സും സെക്രട്ടറിക്കുള്ള അലവന്‍സും 15,000 രൂപയുമാകും.

കാബിനറ്റ് മന്ത്രിമാരുടെ ശമ്പളം 5000ത്തില്‍നിന്ന് 12,000 രൂപയും സഹമന്ത്രിമാരുടേത് 4000ത്തില്‍നിന്ന് 10,000 രൂപയായും ഉയരും. ഇതോടൊപ്പം നിയമസഭാ സ്​പീക്കര്‍, ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അധ്യക്ഷന്‍, പ്രതിപക്ഷനേതാവ് എന്നിവരുടെ ശമ്പളവും വര്‍ധിപ്പിച്ചിട്ടുണ്ട്-12,000 രൂപയായി. പെന്‍ഷന്‍ തുകയും പ്രതിമാസം 6000 എന്നത് 1000 രൂപ കൂട്ടി 7000 ആക്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/