ബംഗ്ലാ അതിര്‍ത്തിവേലി: രണ്ടുമാസത്തിനകം തീരുമാനം -ചിദംബരം
Posted on: 09 Feb 2010
ഷില്ലോങ്: ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതു സംബന്ധിച്ച് 60 ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്ന് കേന്ദ്രമന്ത്രി പി. ചിദംബരം. ഇതുസംബന്ധിച്ച് ബംഗ്ലാദേശുമായി ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രം ഉന്നതസമിതി രൂപവത്കരിക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി ഡി.ഡി. ലെപാങ് അഭ്യര്‍ഥിച്ചിരുന്നു. ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിനിടയിലാണ് ലെപാങ് ഈ ആവശ്യം ഉന്നയിച്ചത്.
സീറോ ലൈനില്‍നിന്ന് 150 മീറ്റര്‍ അകലെ വേലി സ്ഥാപിക്കണമെന്നതിനാല്‍ കൃഷിഭൂമികള്‍ നഷ്ടപ്പെടുന്നതായി ലെപാങ് പറഞ്ഞു. പണിതീര്‍ന്ന ചില ഇടങ്ങളില്‍ 150 മീറ്ററിലും കൂടുതല്‍ ദൂരത്താണ് വേലി സ്ഥാപിച്ചിരിക്കുന്നത്. ഇതുകാരണം കര്‍ഷകര്‍ക്ക് അവരുടെ വിളവെടുക്കാനാകുന്നില്ല. നമ്മുടെ പൗരന്മാരുടെ താത്പര്യം സംരക്ഷിക്കാന്‍ നടപടിവേണം- ലെപാങ് ആവശ്യപ്പെട്ടു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam