എസ്.എസ്.എല്‍.സി: നാളെമുതല്‍ ഹാള്‍ടിക്കറ്റ് നല്‍കും

Posted on: 09 Feb 2010



തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇക്കുറി 4,56,407 വിദ്യാര്‍ഥികള്‍ എഴുതും. മുന്‍ വര്‍ഷത്തേക്കാള്‍ 3441 പേര്‍ ഇപ്രാവശ്യം കൂടുതലായി എഴുതുന്നു. ഇതില്‍ 6340 പേര്‍ പ്രൈവറ്റായി എഴുതുന്നവരാണ്.

ഫിബ്രവരി 10 മുതല്‍ ഓണ്‍ലൈനില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഹാള്‍ടിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനാകും. മാര്‍ച്ച് 15 മുതല്‍ 27 വരെയാണ് പരീക്ഷ. 2735 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 11 എണ്ണം ഗള്‍ഫിലും ഒമ്പതെണ്ണം ലക്ഷദ്വീപിലുമാണ്. 41 മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 29ന് സബ്ജക്ട് എക്‌സ്‌പെര്‍ട്ടുകളുടെ യോഗവും 30നും 31നും സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പും നടക്കും.

ഏപ്രില്‍ 15ന് മൂല്യനിര്‍ണ്ണയം തുടങ്ങും. 24ന് സമാപിക്കും. ഇതിനിടയ്ക്കുള്ള ഞായറാഴ്ച, വിഷു, അംബേദ്കര്‍ ജയന്തി ദിവസങ്ങളില്‍ അവധിയായിരിക്കും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മുന്‍വര്‍ഷം മെയ് എട്ടിനായിരുന്നു ഫലപ്രഖ്യാപനം. ഇപ്രാവശ്യം കുറച്ചുകൂടി നേരത്തെ പ്രഖ്യാപിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഡി.പി.ഐ. മുഹമ്മദ് ഹനീഷ് പറഞ്ഞു.

പരീക്ഷാജോലിക്ക് വരാതെ മൂല്യനിര്‍ണയത്തിന് മാത്രം താത്പര്യം കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല. പരീക്ഷാജോലിക്ക് വരുന്നവരെയേ മൂല്യനിര്‍ണയത്തിനും വിളിക്കൂ. ഇംഗ്ലീഷ് അധ്യാപകരെക്കൊണ്ട് മാത്രമേ ഇംഗ്ലീഷിന്റെ മൂല്യനിര്‍ണ്ണയം നടത്തിക്കൂവെന്നും തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത അധ്യാപക സംഘടനാ നേതാക്കളുമായി ഡി.പി.ഐ. നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/