സി.പി.എമ്മിന്റെ ദളിത് പ്രേമം വഞ്ചന മാത്രം - എം.ആര്‍. മുരളി
Posted on: 09 Feb 2010
തിരുവനന്തപുരം: സി.പി.എമ്മിന്റെ ന്യൂനപക്ഷ - ദളിത്, പിന്നാക്ക പ്രേമം കടുത്ത വഞ്ചനയെന്ന് ഇടതുപക്ഷ ഏകോപനസമിതി സെക്രട്ടറി എം.ആര്‍. മുരളി. ദളിത്, ആദിവാസി പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ പാര്‍ട്ടി അവയ്ക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കുകയാണ്- അദ്ദേഹം പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
മുന്‍ എം.പി. ശിവരാമന്‍ പാര്‍ട്ടി വിട്ടതിനുശേഷമാണ് അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍ പുറത്തു പറയാന്‍ പാര്‍ട്ടി തയ്യാറാവുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്തായശേഷം സാമാന്യ മര്യാദപോലും ലംഘിച്ചാണ് ശിവരാമന്റെ ഭാര്യക്കെതിരെയും പ്രചാരണങ്ങള്‍ നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ പ്രതികരിക്കാന്‍ തയ്യാറാവണം.
അബ്ദുള്ളക്കുട്ടി, മനോജ്, ശിവരാമന്‍ തുടങ്ങിയവരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നും സി.പി.എം. നിലപാടുകളില്‍ വിമുഖതയുള്ളതിനാലാണ് താന്‍ പുറത്തു വന്നതെന്നും മുരളി പറഞ്ഞു.