അനധികൃത ട്രാഫിക് ബോര്‍ഡുകള്‍ തടയാന്‍ ഏകോപനസമിതി
Posted on: 09 Feb 2010
തിരുവനന്തപുരം: ട്രാഫിക് പോലീസിന്റെ പേരില്‍ വ്യാജ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉള്‍ക്കൊള്ളിച്ച് ഏകോപന സമിതിയുണ്ടാക്കാന്‍ തീരുമാനമായെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ ഓഫീസില്‍ നിന്നറിയിച്ചു. തിങ്കളാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.
റോഡ് നിര്‍മാണം, പരിപാലനം, സുരക്ഷ എന്നിവ നിലവില്‍ പല വകുപ്പുകളുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ റോഡുകളില്‍ അനാവശ്യസിഗ്‌നലുകളോ ട്രാഫിക് സൈന്‍ ബോര്‍ഡുകളോ സ്ഥാപിക്കുമ്പോള്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്ന അവസ്ഥയാണ്. ഇതിന് പരിഹാരമായി തദ്ദേശസ്വയംഭരണ വകുപ്പ്, പി.ഡബ്ല്യു.ഡി, പോലീസ് എന്നിവയുടെ പ്രതിനിധികളെ വിവിധ തലങ്ങളില്‍ ഉള്‍പ്പെടുത്തി പ്രത്യേക സുരക്ഷാസമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു.