തിരുവനന്തപുരം: രാജ്യത്തെ വിലനിലവാര സൂചിക കണക്കാക്കാന്‍ ഏകീകൃത സംവിധാനം വേണമെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനുകളുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ വിലനിലവാര സൂചികയുടെ പങ്ക് വലുതാണ്. ശാസ്ത്രീയമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാവണം സൂചിക തയ്യാറാക്കേണ്ടത്.
വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കേണ്ടതും പ്രധാനമാണ്. സമയനഷ്ടം ഒഴിവാക്കാന്‍ ഈ സൗകര്യങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
നിലവിലുള്ള വിവരശേഖരണ സംവിധാനം തൃപ്തികരമല്ല. വിവരശേഖരണം ഏകീകരിക്കുന്നതിനും ശാസ്ത്രീയമാക്കുന്നതിനുമായി പദ്ധതി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളും സംസ്ഥാന ഡയറക്ടറേറ്റുകളും കേന്ദ്രസര്‍ക്കാരുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. രാധാകൃഷ്ണ, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍േറഷന്‍ സെക്രട്ടറി പ്രണബ്‌സെന്‍, സംസ്ഥാന ചീഫ്‌സെക്രട്ടറി നീലഗംഗാധരന്‍, സി.എസ്.ഒ. ഡയറക്ടര്‍ ജനറല്‍ എസ്.കെ.ഭാസ്, സംസ്ഥാന പ്ലാനിങ് സെക്രട്ടറി ടിക്കാറാം മീണ എന്നിവര്‍ പങ്കെടുത്തു.