കൂട്ടബലാത്സംഗം: ജീവപര്യന്തം ശരിവെച്ചു
Posted on: 09 Feb 2010
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം നടത്തിയ കേസിലെ മുഖ്യപ്രതി രാഹുലിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇതിനകം ഏഴുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച രാഹുലിന്റെ കൂട്ടാളി അമിത്തിനെ വിട്ടയയ്ക്കാനും ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
2002 നവംബര്‍ 15ന് നാലാംവര്‍ഷ എം.ബി.ബി.എസ്.വിദ്യാര്‍ഥിനിയെ മുഗള്‍ സ്മാരകമായ 'ഖൂനി ദര്‍വാസ'യുടെ ടെറസ്സില്‍ രാഹുലും അമിതും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. ആകെ നാലു പ്രതികളുണ്ടായിരുന്ന കേസില്‍ 2005ല്‍ വിചാരണ കോടതി രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. രണ്ടുപേരെ വെറുതെ വിടുകയും ചെയ്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam