കൈയേറ്റം: യു.ഡി.എഫ്. സംഘം 12ന് കല്‌പറ്റയിലെത്തും

Posted on: 09 Feb 2010



തിരുവനന്തപുരം: എം. വി. ശ്രേയാംസ്‌കുമാര്‍ എം. എല്‍. എ. യുടെ കൈവശത്തിലുള്ള കാപ്പിത്തോട്ടം കൈയേറിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും യു.ഡി.എഫ്. പ്രതിനിധി സംഘം 12ന് വെള്ളിയാഴ്ച കല്പറ്റയിലെത്തും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് സംഘം എത്തുക. 12ന് രാവിലെ കല്പറ്റ ടി. ബി.യില്‍ യു. ഡി. എഫിന്റെ സംസ്ഥാന നേതൃയോഗവും ചേരും. സംഭവത്തെക്കുറിച്ച് ചൊവ്വാഴ്ച ചേരുന്ന വയനാട് ജില്ലാ യു. ഡി. എഫിന്റെ അടിയന്തര നേതൃയോഗവും ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച ശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന്‌യു. ഡി.എഫ്. കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ അറിയിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/