ദേശീയ ചലച്ചിത്രമേളയ്ക്ക് കോതമംഗലത്ത് ഒരുക്കം തുടങ്ങി

Posted on: 12 Feb 2012



കോതമംഗലം: കേരള ചലച്ചിത്ര അക്കാദമി മാര്‍ച്ച് 10 മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രോത്സവത്തിന് കോതമംഗലത്ത് ഒരുക്കംതുടങ്ങി. ജവഹര്‍ തിയേറ്ററിനുസമീപം ചിറ്റുപറമ്പില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്വാഗതസംഘം ഓഫീസ് 16 ന് രാവിലെ 10 ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വെബ്‌സൈറ്റിന്റെ ഉദ്ഘാടനം 20 ന് രാവിലെ 10.30ന് സ്വാഗതസംഘം ഓഫീസില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിക്കും. കോതമംഗലത്തെ ആന്‍, ജവഹര്‍ എന്നീ തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവത്തിലെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ആന്‍ തിയേറ്ററില്‍ മാര്‍ച്ച് 10 ന് വൈകീട്ട് 5 ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. എല്ലാ സിനിമകള്‍ക്കുമായി 50 രൂപയാണ് പ്രവേശന ഫീസ്. വിദ്യാര്‍ഥികള്‍ 25 രൂപ നല്‍കിയാല്‍മതി. ദിവസേന വൈകീട്ട് 5 ന് സിനിമകളെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമിയംഗം റോയി പീച്ചാട്ട്, നഗരസഭാധ്യക്ഷന്‍ കെ.പി. ബാബു, പ്രൊഫ. കെ.എം. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/