എസ്. ആന്‍ഡ് പി. 34 ഇറ്റാലിയന്‍ ബാങ്കുകളുടെ റേറ്റിങ് താഴ്ത്തി
Posted on: 12 Feb 2012
റോം: പ്രമുഖ ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് ( എസ്. ആന്‍ഡ് പി. ) ഇറ്റലിയിലെ 34 ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ ബാങ്കായ യൂണി ക്രെഡിറ്റിന്റെ റേറ്റിങ് എ യില്‍ നിന്ന് എഎഎ പ്ലസ് ആയി താഴ്ത്തി.
ജനവരി 13ന് ഇറ്റലിയുടെ റേറ്റിങ് എഎഎ പ്ലസ് ആക്കി കുറച്ചതിന് പിന്നാലെയാണ് ബാങ്കുകളുടെയും റേറ്റിങ് കുറച്ചത്.
ജനവരി 19ന് മാലാന്‍ പോലീസ് എസ്. ആന്‍ഡ് പി. യുടെ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ചില റേറ്റിങ് ഏജന്‍സികള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വിപണിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇറ്റലിയുടെയും ഇറ്റാലിയന്‍ ബാങ്കുകളുടെയും സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ തെറ്റായി നല്‍കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam