
കൊല്ലം: പിണറായി വിജയന്‍ മാന്യമായ ഭാഷയില്‍ സംസാരിക്കമെന്ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍. കഴിഞ്ഞദിവസം പിണറായി നടത്തിയ അല്പന്‍ പ്രയോഗത്തിന് മറുപടിയായാണ് ചന്ദ്രപ്പന്‍ പത്രസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞത്.
സി.പി.ഐ.സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളിലും അഭിപ്രായഭിന്നത ഉണ്ടാകും. ഉളുപ്പില്ലാത്ത ഭാഷ ആര്‍ക്കും പ്രയോഗിക്കാം. പക്ഷേ, ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണം. അന്തസ്സും മാന്യതയും കാണിക്കണം. എനിക്ക് പറയാനുള്ള അഭിപ്രായങ്ങള്‍ വളരെ മാന്യമായിട്ടാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അതില്‍ എന്തെങ്കിലും സഭ്യതയില്ലായ്മ ഉണ്ടായിരുന്നുവോ എന്ന് ചന്ദ്രപ്പന്‍ തിരിച്ചു ചോദിച്ചു.
സി.പി.എമ്മിനെതിരെ നടത്തിയ ഇവന്റ് മാനേജ്‌മെന്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവോ എന്ന ചോദ്യത്തിന് അതൊക്കെ ചര്‍ച്ചചെയ്തു കഴിഞ്ഞ കാര്യമാണെന്ന് ചന്ദപ്പന്‍ പഞ്ഞു, യേശുവിനെ പ്രചാരണത്തിന് ഉപയോഗിച്ചത് തെറ്റുതന്നെയാണ്. നൂറ്റിയൊന്ന് ശതമാനം തെറ്റെന്ന് പറഞ്ഞാലും കുഴപ്പമില്ല. മോര്‍ഫിങ് നടത്തിയതില്‍ സി.പി.എമ്മിന് പങ്കില്ലെന്നു പറഞ്ഞിട്ട് ഈ കേസില്‍ ഒരാളെ സി.പി.എം.പുറത്താക്കിയത് കണ്ടില്ലേ. ഇതില്‍ എല്ലാമില്ലേ-ചന്ദ്രപ്പന്‍ ചോദിച്ചു. പറയാനുള്ള കാര്യങ്ങള്‍ പറയുകതന്നെ ചെയ്യും . കേരളത്തില്‍ പ്രധാന ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍. മോര്‍ഫിങ് സംഭവം ആ സമുദായത്തെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ വീണ്ടും ഉണ്ടാകട്ടെ. ഇനിയും ദിവസങ്ങള്‍ ഉണ്ടല്ലോ. കാര്യങ്ങള്‍ ഇനിയും പറയേണ്ടിവന്നാല്‍ തുറന്നുപറയും. അതില്‍ ഒരു മടിയുമില്ല-അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിക്ക് പ്രത്യേകിച്ചൊരു നേതാവില്ലെന്ന് ചന്ദ്രപ്പന്‍ എടുത്തുപറഞ്ഞു. മാന്യമല്ലാത്ത പെരുമാറ്റം എന്നോടെന്നല്ല, ആരോടും പാടില്ല. ഐക്യത്തെക്കുറിച്ച് പറയുമ്പോഴും മറ്റുള്ളവര്‍ക്ക് എന്തുമാകാമെന്ന നിലപാട് അംഗീകരിക്കാനാകില്ല. നിയമസഭാതിരഞ്ഞെടുപ്പിന്റെ ചൂടിനിടെ വി.എസ്സിന് സീറ്റു നിഷേധിച്ചതുപോലെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കില്ല. സി.പി.ഐ.യില്‍ വിഭാഗീയത ഉണ്ടെന്ന് ചിലര്‍ കണ്ടുപിടിച്ചു. ഒരു വിഭാഗീയതയും സി.പി.ഐ.യില്‍ ഇല്ല. ചെറിയ തര്‍ക്കങ്ങളുടെ പേരില്‍ മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നാണ് കാരാട്ട് ഡല്‍ഹിയില്‍ പറഞ്ഞത്. ഇടതുമുന്നണിയിലേക്ക് കൂടുതല്‍ കക്ഷികളെ ആകര്‍ഷിച്ച് അതു ശക്തിപ്പെടുത്തുകയാണ് വേണ്ടത്. വേണ്ടിവന്നാല്‍ ഇത്തരത്തില്‍ ഇടതുമുന്നണിയെ ശക്തിപ്പെടുത്താന്‍ സി.പി.ഐ.മുന്‍കൈയെടുക്കുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
കൊല്ലം സമ്മേളനം പാര്‍ട്ടിക്ക് ശക്തമായ ഊര്‍ജ്ജമാണ് നല്‍കുന്നത്. നവകേരളപോരാട്ടത്തിനായി പുതിയ തുടക്കമിടും. വരുംനാളുകളില്‍ യു.ഡി.എഫ്.സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. പിറവം തിരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ വാട്ടര്‍ ലൂ ആയിരിക്കുമെന്നും ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു. സി.ദിവാകരന്‍, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.പ്രകാശ് ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.