ടാറ്റയും വാഹന വില ഉയര്‍ത്തി

Posted on: 11 Feb 2012



ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്‌സ് കുഞ്ഞന്‍ കാര്‍ നാനോയും പ്രീമിയം വിഭാഗത്തിലെ ആരിയയും ഒഴിച്ചുള്ള യാത്രാവാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. 12,000 രൂപയാണ് പരമാവധി വര്‍ധന. വിലവര്‍ധന നിലവില്‍ വന്നതായും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഉയരുന്ന ഉത്പാദന ചെലവാണ് വില ഉയര്‍ത്താന്‍ കാരണം. വിവിധ മോഡലുകള്‍ക്കനുസരിച്ച് 7,000 രൂപ മുതല്‍ 12,000 രൂപ വരെയാണ് വില ഉയര്‍ത്തിയിട്ടുള്ളത്. മാരുതിയും ജനറല്‍ മോട്ടോഴ്‌സും കഴിഞ്ഞ മാസം വാഹന വില വര്‍ധിപ്പിച്ചിരുന്നു.

17,000 രൂപ വരെയായിരുന്നു വര്‍ധന. മാരുതി ഡിസയര്‍ കാറുകള്‍ ഒഴിച്ചുള്ള മോഡലുകള്‍ക്ക് 0.3 ശതമാനത്തിനും 3.4 ശതമാനത്തിനും ഇടയ്ക്കാണ് വില ഉയര്‍ത്തിയത്. സ്​പാര്‍ക്, ബീറ്റ്, ക്രൂസ്, ടവേര എന്നീ മോഡലുകള്‍ക്കാണ് ജനറല്‍ മോട്ടോഴ്‌സ് വില വര്‍ധിപ്പിച്ചത്. അതേസമയം, ആവിയോ, ആവിയോ യു.വി.എ., ഒപ്ട്ര, കാപ്റ്റീവ എസ്.യു.വി. മോഡലുകളുടെ വില മാറ്റമില്ലാതെ നിലനിര്‍ത്തി. ടൊയോട്ട, എറ്റിയോസ്, ലിവ എന്നീ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/