ഭീമയുടെ പാലക്കാട് ഷോറൂം തുറന്നു
Posted on: 11 Feb 2012
പാലക്കാട്: ഭീമ ജ്വല്ലേഴ്‌സിന്റെ പാലക്കാട്‌ഷോറൂം ചലച്ചിത്രതാരം പ്രിയാമണിയും ഗായകന്‍ പി. ഉണ്ണികൃഷ്ണനും ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. വര്‍ണശബളമായ ചടങ്ങില്‍ എം.എല്‍.എ.മാരായ ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, സംവിധായകന്‍ ഫാസില്‍, പഞ്ചവാദ്യകലാകാരന്‍ അന്നമനട പരമേശ്വരമാരാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ഭീമയുടെ 21-മാത്തെ ഷോറൂമാണ് പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനുസമീപം ആരംഭിച്ചത്.
വെള്ളിയാഴ്ച രാവിലെനടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഭീമ ജ്വല്ലേഴ്‌സ് മാനേജിങ്പാര്‍ട്ണര്‍ ബി. ലക്ഷ്മികാന്ദന്‍ ഉള്‍പ്പെടെയുള്ള ഉടമസ്ഥരും പാര്‍ട്ണര്‍മാരും പങ്കെടുത്തു. 9,800 ചതുരശ്രയടിയില്‍ മൂന്നുനിലകളിലുള്ള ഷോറൂമില്‍ നൂതനഫാഷനുകളിലുള്ള ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹാഭരണങ്ങളുടെ വിപുലമായ ശേഖരം, ആന്റിക് കളക്ഷനുകള്‍, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്കുള്ള പ്രത്യേകവിഭാഗം എന്നിവയും പാലക്കാട് ഷോറൂമിന്റെ പ്രത്യേകതകളാണ്.
ഉദ്ഘാടനത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നുവരെ ഭീമ നടത്തുന്ന ഉദ്ഘാടനോത്സവം ആരംഭിച്ചു. ഈ ദിവസങ്ങളില്‍ ഭീമയില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങളും സ്വര്‍ണസമ്മാനങ്ങളും ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നമനട പരമേശ്വരമാരാരുടെ നേതൃത്വത്തില്‍നടന്ന പഞ്ചവാദ്യം ഉണ്ടായിരുന്നു.