അമേരിക്ക ഏററവും അധികം വിസ നിഷേധിച്ചത് ഇന്ത്യക്കാര്‍ക്ക്
Posted on: 11 Feb 2012
വാഷിങ്ടണ്‍: നാലുവര്‍ഷത്തിനിടെ അമേരിക്ക ഏറ്റവും കൂടുതല്‍ തൊഴില്‍വിസ നിഷേധിച്ചത് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്. ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിക്കുന്നതിന്റെ നിരക്കും ഗണ്യമായി കൂടിയെന്ന് റിപ്പോര്‍ട്ട്.
2008 മുതല്‍ എല്‍-1, എച്ച്-1ബി വിസയ്ക്കുള്ള ഇന്ത്യക്കാരുടെ വിസഅപേക്ഷ നിരസിക്കുന്നത് കൂടിയെന്നാണ് അമേരിക്കന്‍ പൗരത്വ-കുടിയേറ്റ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ അപഗ്രഥിച്ച് യു.എസ്.സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇത് അമേരിക്കന്‍ തൊഴിലുടമകളുടെ മത്സരക്ഷമതയെ ബാധിക്കുന്നുവെന്നും ഇത് കമ്പനികളെ പുറംകരാര്‍ ജോലികള്‍ നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നതായും നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ വംശജരായ പ്രൊഫണലുകള്‍ക്കും ഗവേഷകര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ അമേരിക്ക വിസ നിഷേധിച്ചതെന്ന് വ്യക്തമാകുന്നു. 2008 സാമ്പത്തികവര്‍ഷം എല്‍-1ബി നിഷേധിച്ചത് 2.8 ശതമാനമായിരുന്നുവെങ്കില്‍ 2009-ല്‍ 22.5 ശതമാനമായി ഉയര്‍ന്നു. 2011-ല്‍ ലഭിച്ച അപേക്ഷകളുടെ 63 മുതല്‍ 90 ശതമാനവും നിഷേധിക്കുകയോ തീരുമാനമെടുക്കുന്നത് താമസിപ്പിക്കുകയോ ചെയ്തിരിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam