സെലിബ്രിറ്റി ക്രിക്കറ്റ് സെമി ഉച്ചയ്ക്ക് രണ്ടുമുതല്‍ സൂര്യ ടി.വിയില്‍
Posted on: 11 Feb 2012
ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ട്വന്റി 20 ക്രിക്കറ്റ് ലീഗിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച ചെന്നൈയില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ബോളിവുഡ് ടീം മുംബൈ ഹീറോസും കന്നഡ സിനിമാ താരങ്ങളുടെ കര്‍ണാടക ബുള്‍ഡോസേഴ്‌സുമായാണ് ആദ്യസെമി. രണ്ടാംസെമി വൈകിട്ട് ആറിനാണ്.
തെലുങ്ക് സിനിമാതാരങ്ങളുടെ തെലുഗു വാറിയേഴ്‌സും തമിഴ് താരങ്ങളുടെ ചെന്നൈ റിനോസും തമ്മിലാണ് മത്സരം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടുമത്സരങ്ങളും സൂര്യ ടി.വിയില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഗ്രൂപ്പ് റൗണ്ടില്‍ പരാജയമറിയാതെ കുതിക്കുന്ന തെലുഗു വാറിയേഴ്‌സിനാണ് കിരീടസാധ്യതയേറെയും. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ അവര്‍ വിജയിച്ചപ്പോള്‍, ഒരു മത്സരം ടൈയില്‍ കലാശിക്കുകയായിരുന്നു.