സര്‍വകലാശാല വാര്‍ത്തകള്‍
Posted on: 11 Feb 2012
പരീക്ഷ മാറ്റിവെച്ചു
14ന് നടത്താനിരുന്ന ബി.എസ്‌സി നഴ്‌സിങ് ഒന്നാംവര്‍ഷ (2007ഉം അതിന് മുമ്പുമുള്ള പ്രവേശനം) സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് ഏഴിലേക്ക് മാറ്റിവെച്ചു. 16 മുതലുള്ള മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
21ന് നടത്താനിരുന്ന ബി.ടെക്/ബി.ആര്‍ക്ക്/സപ്ലിമെന്ററി അഞ്ചാംസെമസ്റ്റര്‍ പേപ്പര്‍ എം.ഇ.04 502 ഹീറ്റ് ആന്‍ഡ് മാസ് ട്രാന്‍സ്ഫര്‍ പരീക്ഷ മാര്‍ച്ച് ആറിന് 9.30 മുതല്‍ 12.30 വരെ നടക്കും മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ബിഫാം റഗുലര്‍/ സപ്ലിമെന്ററി നാലാംവര്‍ഷ പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ പിന്നീട് അറിയിക്കും.
അവസാന പ്രത്യേക സപ്ലിമെന്ററി പരീക്ഷ
ബിടെക്/ബിആര്‍ക്ക് (1999ഉം അതിന് മുമ്പുമുള്ള സ്‌കീം) അവസാന പ്രത്യേക സപ്ലിമെന്ററി പരീക്ഷ 24 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
തിയ്യതി നീട്ടി
ബി.എ./ബി.എസ്‌സി./ബി.എസ്. ഡബ്ലിയു/ബി.എസ്‌സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ / ബി.കോം/ബി.ബി.എ/ബി.സി.എ/ബി.ടി.എച്ച്.എം/ബി.എം.എം.സി/ബി.ടി.എ/ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ ഇന്‍ അറബിക് ഡിഗ്രി (സി.സി.എസ്.എസ്. യു.ജി.) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 29 വരെ നീട്ടി.
പരീക്ഷാഫലം
എം.സി.എ മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 24 വരെ അപേക്ഷിക്കാം.
എം.എ ഇസ്‌ലാമിക് സ്റ്റഡീസ് രണ്ടാംസെമസ്റ്റര്‍ സി.യു. സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 25 വരെ അപേക്ഷിക്കാം.
എം.എ ഇസ്‌ലാമിക് സ്റ്റഡീസ് രണ്ടാംസെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 25 വരെ അപേക്ഷിക്കാം.
എം.എസ്‌സി ഹോം സയന്‍സ്-ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് മൂന്നാംസെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 23 വരെ അപേക്ഷിക്കാം.
ബി.എസ്‌സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 24 വരെ അപേക്ഷിക്കാം.
വാക്ഇന്‍ ഇന്റര്‍വ്വ്യൂ
സര്‍വകലാശാലയില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് (പ്രതിമാസം 14,620 രൂപ നിരക്കില്‍) നിയമനം നടത്തുന്നതിനായി 15ന് രാവിലെ 11 മണിക്ക് ഭരണവിഭാഗം ഓഫീസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം, പ്രതിരോധ വകുപ്പില്‍ നായ്ക് സുബേദാര്‍ റാങ്കില്‍ കുറയാതെയുള്ള സൈനിക സേവനം അഥവാ തത്തുല്യ യോഗ്യത. പ്രായപരിധി ജനവരി ഒന്നിന് 45 വയസ്സ് കവിയാന്‍ പാടില്ല. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാര്‍ക്ക് അര്‍ഹമായ വയസ്സിളവും പ്രാതിനിധ്യവും അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കിയാല്‍ അനുവദിക്കുന്നതാണ്. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാല ഓഫീസില്‍ അന്നേദിവസം രാവിലെ 9.30ന് ഹാജരാകേണ്ടതാണ്.