പൊതുവിതരണസംവിധാനം നിരീക്ഷിക്കാന്‍ ഭക്ഷ്യസെക്രട്ടറിയെ നിയോഗിച്ചു
Posted on: 04 Feb 2012
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന, പാവങ്ങള്‍ക്കായുള്ള ഭക്ഷ്യധാന്യവിതരണം നിരീക്ഷിക്കാന്‍ സുപ്രീംകോടതി ഭക്ഷ്യമന്ത്രാലയം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മൊത്തം പൊതുവിതരണസംവിധാനം കമ്പ്യൂട്ടര്‍വത്കരിച്ചത് സംവിധാനത്തിലെ അഴിമതി തടയാന്‍ പ്രാപ്തമായിട്ടില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിനടപടി.
പൊതുവിതരണസംവിധാനത്തിന്റെ പ്രവര്‍ത്തനം പഠിച്ച ജസ്റ്റിസ് ഡി.പി.വാധ്വ കമ്മിറ്റി, ഡിജിറ്റല്‍വത്കരണവും കമ്പ്യൂട്ടര്‍വത്കരണവും നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും റേഷന്‍കാര്‍ഡുകളുടെ എണ്ണം പെരുപ്പിച്ചുള്ളതാണെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്രവുമായുള്ള വിതരണശൃംഖലയില്‍ ഏകോപിപ്പിക്കാനാണ് ഭക്ഷ്യസെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam