എഫ്.ബി.ഐ.- സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ചര്‍ച്ച ചോര്‍ത്തിയെന്ന് ഹാക്കര്‍മാര്‍

Posted on: 04 Feb 2012



ലണ്ടന്‍: അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ.യിലെയും ബ്രിട്ടീഷ് കുറ്റാന്വേഷണ സംഘടനയായ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ടെലിഫോണ്‍ ചര്‍ച്ച ചോര്‍ത്തിയതായി ഹാക്കര്‍മാരുടെ അവകാശവാദം. ഹാക്കര്‍മാരെക്കുറിച്ചായിരുന്നു ചര്‍ച്ച. അനോനിമസ് എന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് സംഭാഷണങ്ങള്‍ ചോര്‍ത്തിയത്.

ഏതാണ്ട് 15 മിനിറ്റ് നീളുന്ന സംഭാഷണങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമായിട്ടില്ല. എഫ്.ബി.ഐ.യുടേതെന്ന പേരില്‍ ഒരു ഇ-മെയിലും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇരു കുറ്റാന്വേഷണ സംഘടനകളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/