സൗദിയില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം കൈമാറി
Posted on: 04 Feb 2012
തിരുവനന്തപുരം: സൗദി അറേബ്യയില്‍ മരണമടഞ്ഞ മലയാളി തൊഴിലാളി ശശിധരന്‍ പിള്ളയുടെ കുടുംബത്തിനുള്ള ധനസഹായമായ 17.16 ലക്ഷം രൂപ മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ കൈമാറി. ശശിധരന്‍പിള്ള ജോലി ചെയ്തിരുന്ന ഗ്‌ളോബല്‍ സോഴ്‌സസ് എന്ന കമ്പനി മഹനീയമായ മാതൃകയാണ് കാട്ടിയിരിക്കുന്നതെന്നും ഈയൊരു സന്ദേശം എല്ലാ തൊഴിലുടമകള്‍ക്കും പ്രചോദനമാകേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍ തന്നെ ജീവന്‍ ഇന്‍ഷ്വര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടാകണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ശശിധരന്‍പിള്ളയുടെ കുടുംബത്തിലെ ഒരംഗത്തിന് ജോലിനല്‍കാന്‍ തയാറാണെന്ന് ഗ്‌ളോബല്‍ സോഴ്‌സസ് കമ്പനി ഡയറക്ടര്‍ മലയാളി കൂടിയായ കെ.ഷാജിക്കുട്ടി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് ആണ് പരിപാടി സംഘടിപ്പിച്ചത്. നിദാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നിദാല്‍ അല്‍ ലബാബിദി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ നോയല്‍ തോമസ്, ജനറല്‍ മാനേജര്‍ സുഭാഷ് ജോണ്‍ മാത്യു, നിദാല്‍ ഗ്രൂപ്പ് വൈസ്‌ചെയര്‍മാന്‍ കോശി സാമുവല്‍, കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടര്‍ ഫെബി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.