ഫോര്‍മുല വണ്‍:ഹിസ്‌പാനിയ കാര്‍ത്തികേയനെ നിലനിര്‍ത്തി

Posted on: 04 Feb 2012



മാഡ്രിഡ്:ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരേന്‍ കാര്‍ത്തികേയനെ സ്​പാനിഷ് ടീം ഹിസ്​പാനിയ നിലനിര്‍ത്തി.കാര്‍ത്തികേയനും പെഡ്രൊ ഡി ലാ റോസയുമായിരിക്കും പുതിയ സീസണില്‍ ടീമിന്റെ ഡ്രൈവര്‍മാര്‍.ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ച ഡല്‍ഹി പാദത്തില്‍ മത്സരിച്ച ഏക ഇന്ത്യന്‍ ഡ്രൈവറായിരുന്നു ചെന്നൈ സ്വദേശിയായ കാര്‍ത്തികേയന്‍.മെല്‍ബണില്‍ മാര്‍ച്ച് 16നാണ് സീസണിന് തുടക്കം കുറിക്കുന്ന ആദ്യ പാദം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/