കലാമണ്ഡലം ശങ്കരവാര്യര്‍ക്ക് വെങ്കിച്ചന്‍ പുരസ്‌കാരം

Posted on: 22 Jan 2012കൊച്ചി: കാലടി ക്ഷേത്രകലാസ്വാദക സമിതിയുടെ വെങ്കിച്ചന്‍ പുരസ്‌കാരം കലാമണ്ഡലം ശങ്കരവാര്യര്‍ക്ക്. 'മദ്ദളമെന്ന മംഗളവാദ്യം' എന്ന മദ്ദളത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം രചിച്ച ശങ്കരവാര്യര്‍ പഞ്ചവാദ്യം, കേളി, കഥകളി എന്നിവ പരിപോഷിപ്പിക്കാന്‍ നടത്തിയ പ്രയത്‌നം പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ക്ഷേത്ര കലാസ്വാദക സമിതി ഭാരവാഹികള്‍ അറിയിച്ചു. 26ന് വൈകീട്ട് 5ന് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ പല്ലാവൂര്‍ കുഞ്ഞുകുട്ട മാരാര്‍ അനുസ്മരണച്ചടങ്ങില്‍ സുവര്‍ണ മുദ്രയും ഫലകവും സമര്‍പ്പിക്കും. ശ്രീമൂലനഗരം മോഹനന്‍, തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍, പ്രൊഫ. എം. മാധവന്‍കുട്ടി, ഡോ. ടി.എന്‍. വാസുദേവന്‍, ഡി. കൃഷ്ണയ്യര്‍, പാലേലി മോഹനന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പനമണ്ണ ശശിയും സംഘവും തായമ്പക അവതരിപ്പിക്കും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/