വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ തടാകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍

Posted on: 18 Nov 2011





ന്യൂയോര്‍ക്ക്: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ വെള്ളമുണ്ടെന്നതിന് കൂടുതല്‍ തെളിവുമായി ശാസ്ത്രജ്ഞര്‍. മഞ്ഞുറഞ്ഞുകിടക്കുന്ന യൂറോപ്പയുടെ ഉപരിതലത്തിന് മൂന്ന് കിലോമീറ്റര്‍ താഴെ ചെറുതടാകങ്ങളുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മഞ്ഞിന്റെ കട്ടിപ്പാളിക്ക് താഴെ ഉഷ്ണജലമുണ്ടാകാമെന്നും അത് മഞ്ഞുരുക്കുന്നുണ്ടെന്നും യൂറോപ്പയുടെ ഉപരിതലത്തിലെ വിള്ളലുകളും പൊട്ടലുകളും ഇതാണ് സൂചിപ്പിക്കുന്നതെന്നും യൂറോപ്പയെപ്പറ്റി പഠിക്കുന്ന ടെക്‌സാസ് സര്‍വകലാശാലയിലെ ബ്രിട്‌നി ഷ്മിഡ്റ്റ് ശാസ്ത്ര പ്രസിദ്ധീകരണമായ 'നേച്ചറി'ല്‍ എഴുതിയ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ഞിന്റെയും ജലത്തിന്റെയും സാന്നിധ്യം ഇവിടം വാസയോഗ്യമാകാമെന്ന സാധ്യതയും ഉയര്‍ത്തുന്നുണ്ട്.

യൂറോപ്പയുടെ ഉപരിതലത്തിന് 30 കിലോമീറ്ററോളം താഴ്ചയില്‍ 160 കിലോമീറ്ററെങ്കിലും ആഴമുള്ള സമുദ്രത്തിന്റെ സാന്നിധ്യവും സംശയിക്കുന്നുണ്ട്. യൂറോപ്പ മുഴുവന്‍ പരന്നുകിടക്കുന്ന സമുദ്രം ഉപഗ്രഹത്തിന്റെ ആഴങ്ങളില്‍ സ്ഥിതിചെയ്യുന്നുണ്ടെന്നതിന് 1990-ല്‍ അമേരിക്കയുടെ ബഹിരാകാശവാഹനം 'ഗലീലിയോ' തെളിവ് കണ്ടെത്തിയിരുന്നു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/